ഐസോണ്‍ വാല്‍നക്ഷത്രത്തെ സംബന്ധിച്ച ഒരു പഠനക്ലാസ്സ് 15.11.2013 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിമുതല്‍ പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.സ്കൂളില്‍ വച്ച് നടത്തപ്പെടുന്നു
 |
| ഐസോണ്‍ ധൂമകേതു |
2012 സെപ്റ്റംബര്‍ മാസത്തില്‍ കണ്ടുപിടിക്കപ്പെട്ട ഒരു വാല്‍നക്ഷത്രമാണ് സി/ 2012 എസ് 1 എന്ന ഐസോണ്‍ ധൂമകേതു .റഷ്യയിലെ ഇന്റര്‍ നാഷണല്‍ സയന്റിഫിക് ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക് അഥവാ ഐസോണ്‍ (ISON) എന്ന നിരീക്ഷണശാലയിലെ 16 ഇഞ്ച് പ്രതിഫലന ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഈ വാല്‍നക്ഷത്രം കണ്ടുപിടിക്കപ്പെട്ടത്. സൂര്യന് വളരെ സമീപത്തുകൂടെ കടന്നുപോവുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാല്‍നക്ഷത്രത്തിനെ നിരീക്ഷണശാലയുടെ പേരായ ഐസോണ്‍ (ISON) എന്നും വിളിക്കുന്നു.റഷ്യയുടെ ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയായ CoLiTecല്‍ ജോലിചെയ്യുന്ന വിറ്റാലി നെവ്സ്കി, ആര്‍ടിയോം നോവികൊനോക് എന്നീ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് സെപ്റ്റംബര്‍ 21 ന് ഈ ധൂമകേതുവിനെ കണ്ടെത്തുന്നത് .
No comments:
Post a Comment