Sunday, November 17, 2013

ശാസ്ത്രകുതുകികളെ നിരാശരാക്കി ഐസോണ്‍ സൂര്യന്‍റെ ആകര്‍ഷണത്തിനു മുന്നില്‍ കീഴടങ്ങി




ഐസോണ്‍ പഠന ക്ലാസിനു പ്രഥമാധ്യാപകന്‍ R.രാധാകൃഷ്ണന്‍ സ്വാഗതം പറയുന്നു



പി.ടി.എ പ്രസിഡന്റ് ശ്രീ.ബൈജു

വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും ഐസോണ്‍ ക്ലാസ്സ്‌ വീക്ഷിക്കുന്നു


ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ ശ്രീ. ഉമാം 


ശ്രീ. ശ്രീനിവാസന്‍ കര്‍ത്ത ഐസോണ്‍ പഠനക്ലാസ് നയിക്കുന്നു



ഐസോണ്‍ പഠനക്ലാസ്സിന്റെ ഭാഗമായുള്ള റോള്‍ പ്ലേ


Thursday, November 14, 2013

വരൂ , ഐസോണിനെ അറിയാം

ഐസോണ്‍ വാല്‍നക്ഷത്രത്തെ സംബന്ധിച്ച ഒരു പഠനക്ലാസ്സ്‌ 15.11.2013 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിമുതല്‍  പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.സ്കൂളില്‍ വച്ച് നടത്തപ്പെടുന്നു


ഐസോണ്‍ ധൂമകേതു

2012 സെപ്റ്റംബര്‍ മാസത്തില്‍ കണ്ടുപിടിക്കപ്പെട്ട ഒരു വാല്‍നക്ഷത്രമാണ് സി/ 2012 എസ് 1 എന്ന ഐസോണ്‍ ധൂമകേതു .റഷ്യയിലെ ഇന്റര്‍ നാഷണല്‍ സയന്റിഫിക് ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക് അഥവാ ഐസോണ്‍ (ISON) എന്ന നിരീക്ഷണശാലയിലെ 16 ഇഞ്ച് പ്രതിഫലന  ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഈ വാല്‍നക്ഷത്രം കണ്ടുപിടിക്കപ്പെട്ടത്. സൂര്യന് വളരെ സമീപത്തുകൂടെ കടന്നുപോവുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാല്‍നക്ഷത്രത്തിനെ നിരീക്ഷണശാലയുടെ പേരായ ഐസോണ്‍ (ISON) എന്നും വിളിക്കുന്നു.റഷ്യയുടെ ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയായ CoLiTecല്‍ ജോലിചെയ്യുന്ന വിറ്റാലി നെവ്സ്കി, ആര്‍ടിയോം നോവികൊനോക് എന്നീ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് സെപ്റ്റംബര്‍ 21 ന് ഈ ധൂമകേതുവിനെ  കണ്ടെത്തുന്നത് .