കൃഷിയിടം
സ്കൂളിനോട് ചേര്‍ന്ന് സ്ഥലം വളരെ കുറവായതിനാല്‍ സ്വന്തമായി കൃഷി ചെയ്യുക ഞങ്ങള്‍ക്ക് വേണ്ട രീതിയില്‍ സാധിച്ചിരുന്നില്ല. അതിനു ഇപ്പോള്‍ പരിഹാരമായി . സ്കൂളിനു സമീപത്ത് തരിശുകിടന്ന 10 സെന്റോളം സ്ഥലം ഞങ്ങള്‍ക്ക് കൃഷിയിറക്കുന്നതിനായി സ്ഥലമുടമ ശ്രീമതി. വിജയകുമാരി മാധവന്‍ ( പ്രശസ്ത താരം ശ്രീ. മുകേഷിന്‍റെ അമ്മ ) വിട്ടു തന്നു. വടക്കേവിള കൃഷി ഭവന്‍റെ സഹായവും ലഭിച്ചു. കൃഷി അസ്സിസ്റ്റന്റ്റായ ശ്രീ.ബാബുരാജ് സാറിന്റെയും ടീച്ചറായ ശ്രീമതി. സീന ടീച്ചറുടെയും നേതൃത്വത്തിലാണ് കൃഷി നടക്കുന്നത്.
No comments:
Post a Comment